(നമ്മെ നാം ആക്കിയ ആ മാതാപിതാക്കളെ മറന്നു ഉയരങ്ങള്‍ കീഴടക്കാന്‍ പോകുന്ന മക്കളെ അറിയുക ... പച്ചിലയും ഒരിക്കല്‍ പഴുക്കും ഞെട്ടറ്റു വീഴും... അന്നു തിരിച്ചറിഞ്ഞാലും, മാപ്പുപറയാന്‍, സ്നേഹിക്കാന്‍, അവര്‍ കാണുകയില്ല...)
ജീവിതത്തിന് സായംകാലം
ജീവിതത്തിന് സായംകാലം
വാര്‍ദ്ധക്യം, ഒരു രണ്ടാം ബാല്യം
പോയകാലസ്മരണയില് മുഴുകുമ്പോള്‍,
നഷ്ട്ടബോധം നിഴലിക്കുമെപ്പോഴും.
ബാല്യനിഷ്കളങ്കതയില് വീണ്ടുമെങ്കിലും
ഭാഗ്യമി ല്ലൊട്ടുമേ ലാളനമേല്ക്കുവാന്
ബാല്യ കൌമാര യൌവ്വന കാലങ്ങള്‍
ബാല്യ കൌമാര യൌവ്വന കാലങ്ങള്‍
പിന്നിട്ടീ വാര്ദ്ധക്യത്തിന് അങ്കണത്തില്‍
പുത്തന്‍ ഉഷസ്സില്ല ഉണര്‍വില്ല കൂട്ടു
കുഞ്ഞുങ്ങളില്ല തന് പാതിയുമില്ല!
പ്രകാശത്തിന് ചെറു കണികയില്ലെങ്ങും
ഏകാന്തതയുടെ കൂരിരുള്‍ മാത്രം
താങ്ങായ് തണലായ് കരുതിയവര്‍
തിരക്കിന് ചിറകിലേറുമ്പോള്‍
തിരക്കിന് ചിറകിലേറുമ്പോള്‍
അനാഥത്വത്തിന് കുരുക്കില്‍ ,
ജീവിതം പേറുന്നവര്‍, വേദനയാല്‍!അലസമായ് പോകുന്ന ദിനരാത്രങ്ങളില്‍
ഓര്‍മ്മകള്‍ ചിത്രം വരയ്ക്കാറുണ്ടെപ്പോഴും
പേരുകള്‍, പേരക്കിടാങ്ങള്‍, പലകുറി
മങ്ങിയ ചിത്രമാണെങ്കിലും, മറക്കാന്‍ കഴിയാ
ചിലതുണ്ട്, ജീവിതം പങ്കിട്ട പാതിയേം
പോറ്റിവളര്‍ത്തിയ കിടാങ്ങളേം.
മൃതി നിഴലിച്ച രാവുകള്‍, പകലുകള്‍
പലവഴി നേരെ വരികയുണ്ടായ്
അറിയാം ഇടനാഴിയിലെങ്ങോ മരണം
പതിയിരിക്കുന്ന സത്യവും!
ഇന്നിന്റെ ജീവിതയാത്രയില്‍
ഇന്നലെയുടെ സ്മൃതികളിലേറി,
പുതുലോകത്തെ മോക്ഷമെന്നോതി
രക്ഷനേടാന്‍ കൊതിക്കുന്നവര്‍, വൃദ്ധര്‍!ഒരുപിടി സ്നേഹമാണെന്നുമാശ്രയം
മനുഷ്യനു, ജീവിതസന്ധികളേതേതുമാകിലും
കണ്ണീരും കയ്പ്പും മധുരമായ്മാറും
സ്നേഹമെന്നൊരു കൂട്ട് ക്കയ്പിടിച്ചാല്.
പച്ചിലയും പഴുക്കും, ഒരുനാള്‍
ഞെട്ടറ്റു വീഴും കടക്കലെന്നറിയുക!
തിരികെ കൊടുക്കാന്‍ നോക്കുകില്
കഴിയായ്കയാല്‍ നീറിടുമന്നുനീ!
സ്നേഹിക്ക നമ്മെനാം ആക്കിയ മനസ്സിനെ,
ലാളിക്കനീയിനിത്തിരികെയാക്കയ്കളെ!
മറ്റൊരു സ്വര്ഗ്ഗമില്ലവര്ക്കിനി
നീയും നിന് കൂട്ടും കിടാങ്ങളുമാല്ലാതെ!

really touching.....
ReplyDeletereally touching.....
ReplyDeletethanku...
Delete