പുലരിയില്‍ പൊന്‍ക്കതിര്‍ തൂവിയെത്തും
സൂര്യനുണരും നേരമപ്പോള്‍
പാരില്‍ പുത്തനുണര്‍വ്വിന്‍
ചൈതന്യമെങ്ങും കാണായ് വന്നു.
ഉഷസ്സിന്‍ നൈര്‍മല്യമേറ്റുവാങ്ങാന്‍
കണ്‍ തുറക്കും ചെറു കുസുമങ്ങളും
നറുമധു ഉണ്ണുവാന്‍ കൊതിയോടെ
പാറും കരിവണ്ടുകളും കാണായ്
കിളികള്‍തന്‍ കളകള കൂജനങ്ങള്‍
ഉഷസ്സിനെ വരവേല്‍ക്കും ഗീതമായി
പുതു സൌരഭ്യം തൂവും കുസുമങ്ങള്‍
ഉഷസ്സിനെ വരവേല്‍ക്കും പൂച്ചെണ്ടുകളായ്
