(Life has no rules.. it takes its own way unknown to the travelers.. no prejudices are possible.. we've to face it anyway.. but future remains beautiful always..)
വെറും ആശങ്കയോ ഈ ജീവിതം?
ഇനിയെന്തിനിയെന്തു?! എന്നുഴറുമ്പോള്‍,
ഒരു നുറുങ്ങു വെട്ടം തേടി അലയുമ്പോള്‍,
പല വഴികളില്‍ ഒരു വഴി നയിക്കാന്‍
മനസ്സിനേകുന്ന പ്രേരണയോ?, അതോ?
ഒരു ക്കൈതന്നു ക്കൈവിട്ടു പോകാതെ
കാക്കുന്ന ശക്തിയോ?, അതോ?
കാണാക്കയത്തില്‍ പെട്ടുലയുമ്പോള്‍
നേര്‍വഴി കാട്ടാന്‍ മുന്നില്‍ വരുന്നവനോ?,
ദൈവം?? അറിയില്ലേതുമെങ്കിലും,
പല മൃദു സ്പര്‍ശങ്ങള്‍, അമ്മയായ്,
അച്ഛനായ്, മല്‍ കൂടപിറപ്പായ്,
ക്കൈപിടിച്ചെന്നും കൂടെയുള്ളവളായ്,
ഒടുവില്‍ എന്‍ പ്രാണന്‍ പകുത്തെടുത്തെന്‍
പ്രിയനായ്, അനുഭവിച്ചിട്ടുണ്ടുഞാന്‍!
നന്ദിയെന്നല്ലാതൊരു വാക്കില്ലെനിക്കു,
പരസ്പര പൂരണമാം കണ്ണികളാല്‍
സൃഷ്ട്ടിച്ചീലോകത്തു ഞാനാം കണ്ണിയില്‍
നിന്‍ കണ്ണിടറാതിരുന്നതില്‍! എങ്കിലും,
ആശങ്കയോട്ടേറെ ഉണ്ടെന്മനസ്സില്‍,
മനുഷ്യനല്ലയോ?! സഹജമെന്നാകിലും
ഭാവി എന്നും മനസ്സില്‍ സുന്ദരം!!

No comments:
Post a Comment