Tuesday, 6 December 2011

മാതൃവിലാപം

(ഭൂമാതാവിനെ ചൂഷണം ചെയ്തു ജീവിക്കുന്ന മനുഷ്യരാം മക്കള്‍ക്കായ്‌, വരണ്ട തൊണ്ടയും മലീമസമാം രക്തവും പ്രാണവേദനയും ആയി അമ്മയിതാ വിലപിക്കുന്നു...)

ഒരു കാല്പനികത്തിന്‍ ബാക്കിപത്രമായ്, കേരളം
വിലപിക്കുന്നു ശൂന്യഹൃത്തുമായ് !

"എന്‍ മക്കളെനിക്കന്ന്യരായതിന്‍ വേദന 
എന്‍ ഹൃദയ തന്ത്രികളറക്കുന്നു
കരയാന്‍ കഴിയാ കണ്ണീരില്ല;
ചിരിക്കുവനെനിക്കിന്നറിയില്ല.

ശാസ്ത്രത്തിന്‍ ചതിക്കുഴിയിലമരുമെന്‍
ശ്വാസം പോലും കാളകൂടം!

എന്‍ മണ്‍ഹൃത്തിന്‍ ദാഹമകറ്റാന്‍,
മണ്ണിന്‍ മക്കള്‍ക്കാശ്വാസമാകാന്‍,
ദാഹിക്കും വേഴാമ്പലിനു കുടിനീരേകാന്‍,
ഒരു വേനല്‍ മഴയ്ക്കായ്‌ കൊതിക്കുന്നു .

കൊടിയ താപത്താല്‍ എന്‍ സിരകളാം
നദികളെല്ലാം വരളവേ
എന്‍ മക്കള്‍ തന്‍ ചിതയില്‍ പുകയും
നെരിപ്പോടുകള്‍ മാത്രം ബാക്കിയായ് .

ഹരിത സുരഭിലമാം ഗ്രാമമില്ല; ഗ്രാമത്തിന്‍ 
നൈര്‍മല്ല്യമില്ലെന്‍  മടിത്തട്ടില്‍.
കോണ്‍ക്രീറ്റ് മലകളാല്‍ പടുത്തതാം
നഗരങ്ങളാം നരകങ്ങള്‍ മാത്രം.

പൂവിന്‍ തേനുണ്ട്‌ മദിച്ച വണ്ടുപോല്‍
നഗരത്തിന്‍ പോയ്മുഖത്തില്‍ ഭ്രമിച്ചവര്‍,
എന്‍ മക്കള്‍, പോകുന്നിതാ ത്വരയില്‍
ആ മൂഡ സ്വര്‍ഗ്ഗവും ത്തെടിത്തേടി

ആര്‍ത്തലയ്ക്കും പകയുടെ രോഷത്താല്‍
രണഭൂമിയാം എന്‍ മടിത്തട്ടില്‍
കേള്‍ക്കാം എന്‍ മക്കള്‍ തന്‍  ദീന രോതനം
എന്‍ ചേതന അറ്റുപോംമട്ടില്‍ 

കേള്‍ക്കുവിന്‍ നിങ്ങള്‍ എന്‍ മക്കള്‍
ഈ വിലാപം, മാതൃവിലാപം!
കണ്‍ തുറന്നു കാണുവിന്‍, നിന്‍ മതിയാല്‍
കേള്‍ക്കുവിന്‍, ഈ മാതൃവിലാപം."

No comments:

Post a Comment