(When numerous people having diverse mindsets, aspirations and demands live together for a common cause can lead to following and adopting something good from other cultures and life styles, but.. it should not be done at the cost of dignity of own culture…!)
യാഥാര്‍ത്യമാവന്‍ ക്ഷണമാത്ര കൂടി.
ബോംബയും ബാംഗ്ലൂരും പായുന്ന പാതയില്‍,
എന്‍കൊച്ചു നഗരവും കൂടുവാന്‍ നേരമായ്
നാടിന്‍റെ യൌവ്വനം വെളിനാട് പുക്കേണ്ട
ഓണം വരുന്നതും പൂരം വരുന്നതും
കൊണ്ടാടാം, പങ്കിടാം സ്നേഹം ഒരുമിച്ചും
ഈ സ്വപ്നമെന്‍ നാട്ടില്‍ ചിറകു വിരിയിച്ചാല്‍.
എങ്കിലുമുണ്ടൊരു ആശങ്കയെന്നില്‍,
എന്റെ സംസ്ക്കാരം?, എന്റെ മലയാളം?
അന്യഭാഷികള്‍ വേരെടുക്കുമ്പോള്‍
പാശ്ചാത്യസംസ്ക്കാരം കുറുകെക്കടന്നേക്കാം!
'മലയാളിയോ നീ?' എന്നൊരുവരി
മുന്നിലെന്നും ചേര്‍ക്കേണ്ടി വന്നേക്കാം,
പിന്നെയെന്‍ മലയാളം സ്വഗൃഹങ്ങളില്‍
മാത്രമായ് കേള്‍ക്കേണ്ടിവന്നേക്കാം.
എങ്കിലും ഉള്ളിന്റെ ഉള്ളില്‍ നീ
എന്നുമാ മലയാളി ആവണം
മണ്ണിനേം ഭാഷയേം മാറോടണചിട്ടു
വരവേല്‍ക്കാം നമുക്കീ സ്മാര്‍ട്ട് സിറ്റിയെ

No comments:
Post a Comment